കൊല്ലം: ജോളി സിൽക്സിന്റെ നവീകരിച്ച കൊല്ലം ഷോറൂം തൊഴിൽ, വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്‌ഘാടനം ചെയ്തു. പരമ്പരാഗത കാഞ്ചീപുരം, ബനാറസ് വിവാഹ പട്ടുകളുടെ അതിവിപുല കളക്ഷനുകൾക്കു പുറമെ നിത്യോപയോഗ സാരികൾ, ട്രെൻഡി ചുരിദാർ മെറ്റീരിയലുകൾ, ഗൗൺ ലാച്ച, ടീനേജ് വെയറുകൾ, പുരുഷന്മാർക്കായി ആധുനികവും പാരമ്പരാഗതവുമായ ഡിസൈനുകൾ, കുട്ടികളുടെ ഫാഷൻ വസ്ത്രങ്ങൾ എന്നിങ്ങനെ നാലു നിലകളിലായി വിശാലമായ വസ്ത്ര ശേഖരമാണ് നവീകരിച്ച ജോളി സിൽക്സിൽ ഒരുക്കിയിട്ടുള്ളത്. ഓണം പ്രമാണിച്ച് പരമ്പരാഗത കേരളതനിമയിലുള്ള വൈവിധ്യമാർന്ന കളക്ഷനുകളും ഷോറൂമിൽ ലഭ്യമാണ്.
ഉദ്‌ഘാടനത്തോടനുബന്ധിച്ച് ജോളി സിൽക്സിൽനിന്ന് 2,000-ന് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്കും, ജോയ്ആലുക്കാസിൽനിന്ന് 15,000-ന് മുകളിൽ ആഭരണങ്ങൾ വാങ്ങുന്നവർക്കും നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി മഹീന്ദ്ര ഥാറും തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ആഴ്ചതോറും ഏഥർ ഇലക്ട്രിക് സ്കൂട്ടറുകൾ, ഹോം അപ്ലയൻസുകൾ, സ്മാർട്ട് ഫോണുകൾ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയുമാണ് സമ്മാനമായി ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 30 വരെ പർച്ചേസ് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭിക്കും.
ചടങ്ങിൽ കൊല്ലം കോർപറേഷൻ മേയർ എ കെ ഹഫീസ്, ഡെപ്യുട്ടി മേയർ ഡോ. ഉദയ സുകുമാരൻ, ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുരുവിള ജോസഫ്, ജില്ലാ പഞ്ചായത്തംഗം ബി ജയന്തി, ബിജെപി ജില്ലാ പ്രസിഡന്റ് എസ് പ്രശാന്ത്, സിനിമാ താരം അനിഖ സുരേന്ദ്രൻ, ജോയ്ആലുക്കാസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർമാരായ ആന്റണി ജോസ്, തോമസ് മാത്യു, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹെൻറി ജോർജ്, റീട്ടെയ്ൽ ഹെഡ് രാജേഷ് കൃഷ്ണ, മാർക്കറ്റിംഗ് മേധാവി അനീഷ് വർഗീസ്, റീജണൽ മാനേജർ ജയ്സൺ, ജോളി സിൽക്‌സ് റീജണൽ മാനേജർ മഹേഷ് എന്നിവർ പങ്കെടുത്തു.
