ജൈവവൈവിധ്യ സംരക്ഷണത്തിന് പുതിയ മരങ്ങൾ നടുന്നതിനൊപ്പം നിലവിലുള്ള മരങ്ങൾ സംരക്ഷിക്കുന്നതിനും പൊതുസമൂഹം തയ്യാറാകണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ് പറഞ്ഞു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകപരിസ്ഥിതി ദിനാചരണം കാക്കനാട് സിവിൽ സ്റ്റേഷൻ വളപ്പിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025 പരിസ്ഥിതി ദിനാചരണം മുന്നോട്ട് വയ്ക്കുന്ന പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനമെന്ന ആശയത്തോട് നീതി പുലർത്താൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനോടൊപ്പം മുൻവർഷങ്ങളിൽ നട്ട വൃക്ഷത്തൈകൾ പരിപാലിക്കുന്നതിലും വകുപ്പു ജീവനക്കാർ ശ്രദ്ധിക്കുന്നതിൽ ജില്ലാ കളക്ടർ സന്തോഷം രേഖപ്പെടുത്തി.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലേതുൾപ്പെട നിരവധി ഉദ്യോഗസ്ഥർ വൃക്ഷത്തൈ നടീലിൽ പങ്കാളികളായി.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ സംഗീത അധ്യക്ഷത വഹിച്ച ചടങ്ങിൽ വകുപ്പ് ജില്ലാ ഓഫീസർ പി. ഡി. പ്രിയദർശനി, അഡീഷണൽ ജില്ലാ ഓഫീസർ പുഷ്പലത, റിസർച്ച് അസിസ്റ്റന്റ് കെ കെ മനില , സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റുമാരായ പ്രദീപ് കമ്മത്ത്, കെ കെ മോഹൻദാസ് , അബൂബക്കർ സിദ്ദിഖ്, എം കെ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *