Home » Blog » Kerala » ജൂണിൽ കഠിനമായ ഉഷ്ണതരംഗം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
SUN-HEAT-680x450

കുവൈത്തിൽ വരും ദിവസങ്ങളിൽ താപനില വൻതോതിൽ ഉയർന്നേക്കുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. മേയ് പകുതിയോടെ തന്നെ ചൂട് കഠിനമാകുമെന്നും പകൽ സമയത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നുമാണ് പ്രവചനം. ജൂൺ മാസത്തിന്റെ തുടക്കത്തോടെ രാജ്യത്തെ ചൂട് 50 ഡിഗ്രി സെൽഷ്യസിന് അടുത്തെത്താൻ സാധ്യതയുണ്ടെന്നും, ഇത്തവണത്തെ വേനൽക്കാലം സാധാരണയേക്കാൾ നേരത്തെ തന്നെ കടുത്ത ചൂടിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം തന്റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ വ്യക്തമാക്കി.

 

പ്രദേശത്ത് വീശിയടിക്കുന്ന വരണ്ട കാറ്റായ ‘അൽ-ബവാരിഹ്’, ‘ബാരിഹ് അൽ-തുരയ്യ’ എന്നിവ പതിവിലും നേരത്തെ ആരംഭിക്കുന്നതാണ് ഈ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം. ഔദ്യോഗിക വേനൽക്കാലം ആരംഭിക്കുന്നതോടെ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. ഇത് വായുവിൽ വൻതോതിൽ പൊടിപടലങ്ങൾ ഉയരുന്നതിനും പകൽ സമയങ്ങളിൽ ചൂട് കൂടുതൽ കഠിനമായി അനുഭവപ്പെടുന്നതിനും കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷകൻ കൂട്ടിച്ചേർത്തു.