Home » Blog » kerala Max » ജില്ലാ കലോത്സവത്തിൽ മികവ് തെളിയിച്ച് സഹോദരിമാർ; ടാലന്റ് പബ്ലിക് സ്കൂളിന് ഇരട്ട നേട്ടം
18

മലപ്പുറം സെൻട്രൽ സഹോദയ ജില്ല കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ സഹോദരിമാരായ നസ്മി നസീമും നിയാ നസീമും.

വടക്കാങ്ങര: മലപ്പുറം സെൻട്രൽ സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ല കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടി ടാലന്റ് പബ്ലിക് സ്കൂളിലെ സഹോദരിമാരായ നസ്മി നസീമും നിയാ നസീമും ശ്രദ്ധേയരായി.
കാറ്റഗറി രണ്ടിൽ മത്സരിച്ച നസ്മി നസീം മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയതിനൊപ്പം ലൈറ്റ് മ്യൂസിക്, അറബിക് റെസിറ്റേഷൻ എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കാറ്റഗറി ഒന്നിൽ മത്സരിച്ച നിയാ നസീം മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയതോടൊപ്പം ലൈറ്റ് മ്യൂസിക്കിൽ എ ഗ്രേഡും നേടി.
ഇരുവരും ടാലന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും പിടിഎ വൈസ് പ്രസിഡന്റ് നസീമുൽ ഹഖിന്റെ മക്കളുമാണ്. വിവിധ കലാ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സഹോദരിമാർ ജില്ലാ കലോത്സവത്തിൽ നേട്ടം കൈവരിച്ചത്.
വിജയികളായ വിദ്യാർത്ഥിനികളെ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പി.ടിഎ ഭാരവാഹികൾ, ടീച്ചേഴ്സ് അസോസിയേഷൻ എന്നിവർ വിദ്യാർഥിനികളെ അഭിനന്ദിച്ചു. ജില്ല കലോൽസവ മൽസരങ്ങൾക്ക് സി.സി.എ കൺവീനർ റഫീഖ് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *