Home » Blog » Kerala » ജനാധിപത്യ- മതേതര പ്രസ്ഥാനം ജയിച്ചുവരുമെന്ന് വി ശിവൻകുട്ടി; വികസന തുടർച്ചയ്ക്ക് വേണ്ടി ജനങ്ങൾ വോട്ട് ചെയ്യുമെന്ന് ജെ. ചിഞ്ചുറാണി
10

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം വർധിച്ചെന്ന് നേമത്തെ ഇടതുമുന്നണി സ്ഥാനാർഥി വി ശിവൻകുട്ടി. എല്ലാവരിൽ നിന്നും സന്തോഷകരമായ അനുഭവങ്ങളുണ്ടാവുന്നു. ജനാധിപത്യ- മതേതര പ്രസ്ഥാനം ജയിച്ചുവരുമെന്നും ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് അത് വ്യക്തമാണെന്നും ശിവൻകുട്ടി പറഞ്ഞു. മണക്കാട് പള്ളിയിൽ ഈദ് ഗാഹിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന തുടർച്ചയ്ക്ക് വേണ്ടി ചടയമംഗലം മണ്ഡലത്തിലെ ജനങ്ങൾ വോട്ട് ചെയ്യുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെ. ചിഞ്ചുറാണിയും പറഞ്ഞു. ചടയമംഗലത്തെ സമഗ്ര മേഖലകളിലും വികസനം കൊണ്ട് വരാൻ കഴിഞ്ഞു. എൽഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനം മണ്ഡലത്തിൽ ഭൂരിപക്ഷം വർധിപ്പിക്കുമെന്നും തുടർ ഭരണം ലഭിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ തനിക്ക് ടെൻഷനൊന്നുമില്ല. ചടയമംഗലമെന്നത് ചുവന്ന മണ്ണാണ്. ഒരിക്കൽ മാത്രമാണ് നഷ്ടപ്പെട്ട് പോയത്. വലിയ വികസനമാണ് ഇവിടെ നടത്തിയതെന്നും കഴിഞ്ഞ പത്തുവർഷത്തിൽ വലിയ മാറ്റമാണ് ഉണ്ടായതെന്നും ചിഞ്ചുറാണി പ്രതികരിച്ചു.