രാജ്യത്തെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശിക്ഷ കർശനമാക്കിക്കൊണ്ടുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്ക് 10 കോടി രൂപ വരെ പിഴയും 10 വർഷം വരെ തടവുശിക്ഷയും ഉറപ്പാക്കുന്ന വ്യവസ്ഥകളോടെയുള്ള ബിൽ വരുന്ന തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. കേസുകളിലെ വിചാരണ 3 മാസത്തിൽ പൂർത്തിയാക്കാനും ബില്ലിൽ പറയുന്നുണ്ട്.
