ചെന്നീര്‍ക്കര, ഓമല്ലൂര്‍: കുടിവെള്ള പദ്ധതിക്ക് 13.34 കോടി

ആറന്മുള നിയോജക മണ്ഡലത്തിലെ ചെന്നീര്‍ക്കര, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ വാട്ടര്‍ അതോറിറ്റിയുടെ വിവിധ പ്രവൃത്തികള്‍ക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 13,33,62,974 രൂപയുടെ ബിഡ്ഡിനാണ് അനുമതി നല്‍കിയത്. ചെന്നീര്‍ക്കര, ഓമല്ലൂര്‍ പഞ്ചായത്തുകളിലെ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ ഇന്‍ടേക്കില്‍ നിന്നും ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള പ്ലംബിഗ് മെയിന്‍, പമ്പ് സെറ്റ്, ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കല്‍ എന്നി പ്രവൃത്തികളാണ് ഉള്‍പ്പെടുന്നത്. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ചെന്നീര്‍ക്കര പഞ്ചായത്തിലെ തോമ്പില്‍ക്കാവ് ഇന്‍ടേക്ക് പമ്പ് ഹൗസില്‍ നിന്നും ഉമ്മിണിക്കാവ് നിര്‍മിക്കുന്ന 11.5 എംഎല്‍ഡി കപ്പാസിറ്റിയുള്ള ജല ശുദ്ധീകരണ ശാലയിലേക്ക് ഏഴ് കി.മീ ദൂരത്തില്‍ 450 എം.എം വ്യാസമുള്ള ഡി.ഐ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ ചെന്നീര്‍ക്കരയിലെയും ഓമല്ലൂരിലെയും 9182 ഓളം വീടുകളിലേക്കുള്ള വാട്ടര്‍ കണക്ഷനുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *