ചെങ്ങളായി ചുഴലി റോഡിലെ ഗർത്തം സോയിൽ പൈപ്പിംഗ് മൂലം

ചെങ്ങളായി അരിമ്പ്ര ചുഴലി റോഡിൽ ഗർത്തം രൂപപ്പെട്ടത് സോയിൽ പൈപ്പിംഗ് പ്രതിഭാസം മൂലമാണെന്ന് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ അസിസ്റ്റൻറ് ജിയോളജിസ്റ്റ് സ്ഥിരീകരിച്ചു. ഗർത്തത്തിന് നാല് മീറ്ററോളം ആഴമുണ്ട്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡിലെ ഗർത്തം നികത്തികൊണ്ടിരിക്കുകയാണ്.

റോഡിൽ ഗർത്തം രൂപപ്പെട്ടതോടെ ഇതുവഴി ഗതാഗതം ഭാഗികമായി നിരോധിച്ചിരുന്നു. റോഡിന്റെ ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഒരു മീറ്ററിലേറെ ആഴമുള്ള ഗർത്തം രൂപപ്പെട്ടത്. നെല്ലിക്കുന്നിനടുത്തുള്ള ടർഫിനു സമീപമാണ് ഗർത്തം കണ്ടത്. ആറ് വർഷം മുമ്പ് സെൻട്രൽ റോഡ് ഫണ്ട് ഉപയോഗിച്ച് മെക്കാഡം ടാറിങ് പൂർത്തിയാക്കിയ റോഡാണിത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്റെ നേതൃത്വത്തിൽ ജിയോളജി വകുപ്പിലെ ഓഫീസർമാരും ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എൻജിനീയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി.

More From Author

Leave a Reply

Your email address will not be published. Required fields are marked *