Home » Blog » Kerala » ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നു; നീക്കവുമായി മുന്നോട്ട് പോവാൻ ഇന്ത്യ മുന്നണി
Untitled-1-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-13-680x450

ഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം സംസ്ഥാന തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഇന്ത്യ സഖ്യം ഒരുങ്ങുന്നു. രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച ബഹുജന പ്രതിഷേധങ്ങൾക്ക് ദീപാവലി പ്രമാണിച്ച് താൽക്കാലിക ഇടവേള നൽകുമെങ്കിലും സമരരംഗത്ത് ഉറച്ചുനിൽക്കാനാണ് മുന്നണിയുടെ തീരുമാനം. വിഷയം വീണ്ടും ഉന്നയിക്കാൻ രാഷ്ട്രപതിയെ കാണാൻ അനുമതി തേടുന്നതിനൊപ്പം ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകുന്നതിലും കൂടിയാലോചനകൾ തുടരുകയാണ്. ‘പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ ‘ കൂട്ടായ്മ തുടർസമര പരിപാടികൾ തീരുമാനിക്കാൻ നവംബർ 20-ന് ഡൽഹിയിൽ യോഗം ചേരും. അതേസമയം, രാംലീല മൈതാനത്ത് ആർത്തിരമ്പിയ ജനക്കൂട്ടം രാജ്യത്തിന്റെ വികാരമാണ് പ്രകടമാക്കിയതെന്നും ഗ്യാനേഷ് കുമാറിന് പുറമെ പ്രധാനമന്ത്രിയും അമിത് ഷായും രാജി വെക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

 

അതിനിടെ, പ്രതിപക്ഷത്തിന്റെ ‘ദില്ലി ചലോ’ റാലിക്കെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പിയും വ്യാപാരികളും രംഗത്തെത്തി. സമരം വൻ പരാജയമായിരുന്നുവെന്നും ഡൽഹിയിലെ കച്ചവടക്കാരുടെ അന്നം മുട്ടിച്ചെന്നും ബി.ജെ.പി ആരോപിച്ചു. റാലിയെ തുടർന്ന് നഗരത്തിലെ 25 പ്രധാന മാർക്കറ്റുകളിലായി രണ്ടര ലക്ഷത്തോളം കടകൾ അടഞ്ഞുകിടന്നെന്നും 11,000 കോടി രൂപയുടെ ഭീമമായ നഷ്ടമുണ്ടായെന്നും വ്യാപാരികൾ പരാതിപ്പെട്ടു. കൂടാതെ, രാംലീലയിലെ ജനപങ്കാളിത്തം വ്യക്തമാക്കാൻ കോൺഗ്രസ് പുറത്തുവിട്ട ചിത്രങ്ങൾ വ്യാജമാണെന്നും ഭരണപക്ഷം കുറ്റപ്പെടുത്തി.

 

എന്നാൽ ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. ലോകം മുഴുവൻ കണ്ട റാലിയെ പരാജയമെന്ന് വിളിച്ച് ലഘൂകരിക്കാനുള്ള ബി.ജെ.പി നീക്കം വിലപ്പോവില്ലെന്ന് കോൺഗ്രസ് വക്താക്കൾ പ്രതികരിച്ചു. ബി.ജെ.പി മുൻപ് നടത്തിയ റാലികളിൽ പങ്കെടുത്ത ആകെ ആളുകളുടെ എണ്ണം കഴിഞ്ഞ ദിവസം യു.പിയിൽ നിന്ന് മാത്രം എത്തിയ ജനക്കൂട്ടത്തിന് തുല്യമാണെന്ന് പ്രമോദ് തിവാരി പരിഹസിച്ചു. കൊണാട്ട് പ്ലേസിലെ കടകൾ ബി.ജെ.പി പ്രവർത്തകർ ബലമായി അടപ്പിക്കുകയായിരുന്നുവെന്നും രാംലീലയ്ക്ക് സമീപത്തെ ചെറുകിട കച്ചവടക്കാർക്ക് റാലി ലോട്ടറിയടിച്ചതുപോലെ ലാഭകരമായിരുന്നുവെന്നും ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *