Home » Blog » Kerala » ​”ചില കഥകൾ നമ്മളെക്കാളും വലുതാണ്”; രൺബീറിന്റെ ‘രാമായണം’ കണ്ട് കണ്ണീരോടെ ആലിയ ഭട്ട്
hj-680x450

രൺബീർ കപൂർ നായകനായ ‘രാമായണ’ ബിഗ് സ്ക്രീനുകളിൽ റിലീസ് ചെയ്തതോടെ, ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ഏറെ ശ്രദ്ധ നേടുന്നത് രൺബീറിന്റെ ഭാര്യയും നടിയുമായ ആലിയ ഭട്ടിന്റെ പ്രതികരണമാണ്. സെറ്റിൽ നിന്നുള്ള മനോഹരമായ ബിടിഎസ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആലിയ തന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്.

 

രൺബീർ മകൾ റാഹയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ആലിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. “നീ ഇതിലേക്ക് എല്ലാം ഒഴുക്കി, എങ്ങനെയോ എല്ലാം അവൾക്കായി ബാക്കി വച്ചു. രൺബീർ, നിന്നെയോർത്ത് എനിക്ക് വളരെ അഭിമാനമുണ്ട്. സിനിമയിലെ ഈ അവിശ്വസനീയമായ അനുഭവത്തിലേക്ക് തങ്ങളുടെ ഹൃദയവും ആത്മാവും നൽകിയ ഓരോ വ്യക്തിയെയും ഓർത്ത് അഭിമാനിക്കുന്നു. ചില കഥകൾ നമ്മളെക്കാളും വലുതാണ്, രാമായണ അതിലൊന്നാണ്,” എന്നായിരുന്നു ആലിയയുടെ കുറിപ്പ്.

 

നവംബർ 5-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ പ്രീ-റിലീസ് പ്രദർശനം മുംബൈയിൽ നടന്നിരുന്നു. പ്രദർശനത്തിനിടെ തിയേറ്ററിൽ സിനിമയിൽ മുഴുകിയിരിക്കുന്ന ആലിയയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്. കൈകൾ കൊണ്ട് മുഖം മറച്ച് അത്ഭുതത്തോടെ സിനിമ കാണുന്ന ആലിയയുടെ ചിത്രങ്ങൾ എക്സിൽ (ട്വിറ്റർ) ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *