Home » Blog » Kerala » ചാർജിംഗിലെ ഈ ‘അബദ്ധങ്ങൾ’ ഒഴിവാക്കൂ; ബാറ്ററിയുടെ ആയുസ്സ് ഇരട്ടിയാക്കാം
charging-680x450

യ്യിലിരിക്കുന്ന സ്മാർട്ട്ഫോണിന് ലക്ഷങ്ങൾ വിലയുണ്ടാകാം, പക്ഷേ ചാർജിംഗിലെ അശ്രദ്ധ കാരണം ഒരു വർഷം തികയും മുൻപേ പലരുടെയും ബാറ്ററി നശിച്ച് പോകാറുണ്ട്. നമ്മുടെ നിത്യജീവിതത്തിലെ ചില ചെറിയ തെറ്റുകളാണ് ബാറ്ററിയുടെ ആയുസ്സ് പകുതിയായി കുറയ്ക്കുന്നത്. ഇത് ഒഴിവാക്കാൻ ചാർജിംഗിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ബാറ്ററിയുടെ പ്രധാന ശത്രുക്കൾ

രാത്രി മുഴുവൻ ചാർജ് ചെയ്യുന്നത്: ഫോൺ 100% ചാർജ് ആയ ശേഷവും പ്ലഗ് ഊരാതിരിക്കുന്നത് ബാറ്ററി സെല്ലുകൾക്ക് കേടുപാടുകൾ വരുത്തും. ഇത് ഫോൺ അമിതമായി ചൂടാകാനും ബാറ്ററി വീർക്കാനും കാരണമാകും.

ചാർജ് ചെയ്യുമ്പോഴുള്ള ഉപയോഗം: ചാർജ് ചെയ്തുകൊണ്ട് ഗെയിം കളിക്കുന്നതും വീഡിയോ കാണുന്നതും ബാറ്ററിക്ക് ഇരട്ടി ഭാരമാണ് നൽകുന്നത്. ഇത് ബാറ്ററിയുടെ ശേഷി അതിവേഗം കുറയ്ക്കും.

വില കുറഞ്ഞ ഡ്യൂപ്ലിക്കേറ്റ് ചാർജറുകൾ: ഫോണിനൊപ്പം ലഭിക്കുന്ന ഒറിജിനൽ ചാർജർ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുറഞ്ഞ വോൾട്ടേജിലുള്ള ലോക്കൽ ചാർജറുകൾ ബാറ്ററിയുടെ ഇന്റേണൽ സർക്യൂട്ടിനെ തകരാറിലാക്കും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ബാറ്ററിയുടെ ആരോഗ്യം നിലനിർത്താൻ ’20-80′ നിയമം പാലിക്കുക. അതായത് ചാർജ് 20 ശതമാനത്തിന് താഴെയാകുന്നതിന് മുൻപ് ചാർജ് ചെയ്യുക, 80 ശതമാനമാകുമ്പോൾ ചാർജിംഗ് നിർത്തുക. ഈ ലളിതമായ മാറ്റം നിങ്ങളുടെ ഫോണിന്റെ ആയുസ്സ് വർഷങ്ങളോളം വർദ്ധിപ്പിക്കാൻ സഹായിക്കും