രാജ്യത്ത് ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധി വീണ്ടും ഉയര്‍ത്തി. ഗ്രാമീണ മേഖലയിലാണ് പുaതിയ മാറ്റം വന്നിരിക്കുന്നത്. ഗ്യാസ് ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതുവരെ 25 ദിവസമായിരുന്ന ബുക്കിങ് കാലയളവ്, 45 ദിവസത്തിലേക്ക് ഉയര്‍ത്തി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 21 ദിവസമായിരുന്ന സമയപരിധി 25 ആക്കി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ ഈ നീക്കം.
ബുക്കിങ് കാലയളവ് ഉയര്‍ത്തുന്നത് ഗ്യാസ് ക്ഷാമം കുറയ്ക്കുകയും കരിഞ്ചന്ത വില്പന നിയന്ത്രിക്കുകയും ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. ക്ഷാമം രൂക്ഷമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടി. പലയിടങ്ങളിലും ഭക്ഷണം ലഭിക്കാനില്ലെന്ന റിപ്പോര്‍ട്ടുകളും പറത്തുവരുന്നുണ്ട്.
