images (24)

ഗോത്രവര്‍ഗ്ഗ മേഖലയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പത്ത് വര്‍ഷക്കാലം നടപ്പാക്കിയ വികസന പദ്ധതികള്‍ വിലയിരുത്തി ഭാവി കാഴ്ചപ്പാടുകളും സാമൂഹ്യ ലക്ഷ്യങ്ങളും രൂപീകരിക്കാന്‍ വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുന്നു. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ 25 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കുന്ന സെമിനാര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. വിഷന്‍ 2031 സെമിനാറില്‍ വകുപ്പിന്റെ കരട് നയ രേഖ മന്ത്രി അവതരിപ്പിക്കും.

ഗോത്രവര്‍ഗ്ഗ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്‌കാരികം, നൈപുണി പരിശീലനം, തൊഴില്‍, ഉപജീവനം, നിയമ പരിരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ വിദഗ്ധരുടെ നേതൃത്വത്തില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും. ഗോത്ര മേഖലകളിലെ സാധ്യതകള്‍, വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനാണ് വിഷന്‍ 2031 സെമിനാര്‍ സംഘടിപ്പിക്കുന്നത്. സമഗ്ര പുരോഗതി ലക്ഷ്യമാക്കി വകുപ്പ് നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മികച്ച ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നൂതന പദ്ധതികള്‍ ക്രോഡീകരിച്ച് നടപ്പാക്കുകയാണ് സെമിനാറിലൂടെ ലക്ഷ്യമാക്കുന്നത്. വിവിധ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ ക്രോഡീകരണവും അവതരണവും നടക്കും. വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം എം.പി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

രാവിലെ 10.30 നടക്കുന്ന ഉദ്ഘാടനം യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാവും. മുന്‍മന്ത്രി എ.കെ ബാലന്‍, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി സിദ്ധിഖ്, കെ. ശാന്തകുമാരി, വി.ശശി, യു.ആര്‍ പ്രദീപ്, കെ.എം സച്ചിന്‍ദേവ്, ഒ.എസ് അംബിക, കോവൂര്‍ കുഞ്ഞുമോന്‍, എം.എസ് അരുണ്‍കുമാര്‍, എ. രാജ, സി.കെ ആശ, പി.പി സുമോദ്, അഡ്വ. എ.പി അനില്‍കുമാര്‍, സി.സി മുകുന്ദന്‍, പി.വി ശ്രീനിജന്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. എ കൗശികന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഡി.ധര്‍മ്മലശ്രീ, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രോംരാജ്, പിന്നാക്ക വിഭാഗ വകുപ്പ് ഡയറക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, കിര്‍ത്താട്‌സ് ഡയറക്ടര്‍ ഡോ. എസ് ബിന്ദു, ലോകാരോഗ്യ സംഘടന മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. സൗമ്യ സ്വാമിനാഥന്‍, എസ്.സി-എസ്.ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.കെ ഷാജു, എസ്.സി -എസ്.ടി ഫെഡറേഷന്‍ ചെയര്‍മാന്‍ സി. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസറ്റര്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *