Home » Blog » Auto » ഗോട്ട് (G.O.A.T) ക്യാപെയ്‌നുമായി സ്‌കോഡ
18

തിരുവനന്തപുരം:റേസിംഗ് ട്രാക്കുകളുടെ കൃത്യതയും പ്രകടനവും  സമന്വയിപ്പിച്ച്, എന്‍ജിനീയറിംഗ് മികവില്‍  രൂപം കൊണ്ട സ്‌കോഡയുടെ വാഹനങ്ങളുടെ പെര്‍ഫോര്‍മന്‍സ് മികവിനെ ഉയര്‍ത്തിക്കാണിച്ച് ഗോട്ട്- ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് എന്ന പുതിയ ബ്രാന്‍ഡ് ക്യാപെയ്‌നുമായി സ്‌കോഡ. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നതിനെ ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് എന്ന് പുനര്‍നിര്‍വചിച്ചു കൊണ്ടാണ് സ്‌കോഡ ഇന്ത്യന്‍ റോഡുകള്‍ക്ക് വേണ്ടി  പ്രത്യേകം നിര്‍മ്മിച്ച സ്വന്തം വാഹനങ്ങളുടെ പെര്‍ഫോര്‍മന്‍സ് അധിഷ്ഠിത നേട്ടങ്ങളെ വാഹനപ്രേമികളുടെ മുന്നില്‍വയ്ക്കുന്നത്.

പെര്‍ഫോര്‍മന്‍സിന്റെ ഓരോ കോണിലും കൃത്യത, നിയന്ത്രണം, ഡൈനാമിസം എന്നിവ നല്‍കുന്ന തരത്തിലാണ് ഒാരോ സ്‌കോഡയും നിര്‍മ്മിച്ചിരിക്കുന്നതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായ ആശിഷ് ഗുപ്ത പറഞ്ഞു. ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് എന്നാല്‍ സ്‌കോഡ ഓണ്‍ എ ട്രാക്ക് എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ വാഹനനിരയുടെ ഡൈനാമിക് ശേഷികളും സുരക്ഷയും പുതിയ കാപെയ്‌നിന്റെ ഹൈലൈറ്റുകളാണ്.

അടുത്തിടെ സ്‌കോഡയുടെ വാഹന നിര പുതിയൊരു റെക്കോര്‍ഡ് കുറിച്ചിരുന്നു. ഒരു സര്‍ക്യൂട്ടില്‍ മള്‍ട്ടി-കാര്‍ റിലേയില്‍ ഒരു വാഹന നിര്‍മ്മാതാവിന്റെ വാഹനങ്ങളുടെ ഏറ്റവും വേഗമേറിയ പ്രകടനം സ്‌കോഡ കാഴ്ച്ചവച്ചു. കോയമ്പത്തൂര്‍ ഓട്ടോമോട്ടീവ് സ്‌പോര്‍ട്‌സ് ആന്‍ഡ് ടെക്‌നിക്കല്‍ ട്രെയിനിങ്ങില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റേയും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റേയും മേല്‍നോട്ടത്തിലാണ് ഗോട്ട് ക്യാപെയ്‌നിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള റെക്കോര്‍ഡ് കുറിച്ചത്. ഇന്ത്യയിലെ അതിവേഗ ഫ്‌ളീറ്റ് എന്ന റെക്കോര്‍ഡ് സ്‌കോഡയ്ക്ക് ലഭിച്ചു. ഇന്ത്യയില്‍ സ്‌കോഡ വിപണിയില്‍ എത്തിച്ചിട്ടുള്ള കൈലാഖ് 1.0 എടി, കുഷാഖ് 1.5 ഡിഎസ്ജി, സ്ലാവിയ 1.5 ഡിഎസ്ജി, ഒക്ടേവിയ ആര്‍എസ്, കോഡിയാക് സെലക്ഷന്‍ എല്‍&കെ എന്നിവയാണ് റെക്കോര്‍ഡ് കുറിച്ച വാഹനനിരയില്‍ ഉണ്ടായിരുന്നത്.