Home » Blog » Kerala » ഗൂഗിളിന്റെ ഇന്ത്യ എഐ ഹബ്ബിന് തറക്കല്ലിട്ടു; എയര്‍ടെല്ലിന്റെ നെക്സ്ട്രയും അദാനികണക്സും പങ്കാളികള്‍
1

തിരുവനന്തപുരം: ഗൂഗിള്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ നിര്‍ണായകമായ എഐ ഹബ്ബിന്  തറക്കല്ലിട്ടു. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്. എയര്‍ടെല്ലിന്റെ നെക്സ്ട്ര അദാനികണക്സിനൊപ്പം ഈ ഗിഗാവാട്ട് വലിപ്പമുള്ള ഇക്കോസിസ്റ്റത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കും. ഇന്ത്യയുടെ സാമ്പത്തിക, പാരിസ്ഥിതിക കരുത്തിനോടുള്ള ഗൂഗിളിന്റെ പ്രതിജ്ഞാബദ്ധത ഉറപ്പിക്കുന്നതിനായി നെക്സ്ട്രയുടെ ലോകോത്തര ഡാറ്റ സെന്ററുകള്‍, ഇന്ത്യയിലുടനീളമുള്ള അള്‍ട്രാ-ലോ-ലേറ്റന്‍സി ഫൈര്‍, ഹരിതോര്‍ജം, അടുത്ത തലമുറ കേബിള്‍ ലാന്‍ഡിങ് സ്റ്റേഷന്‍ എന്നിവയെ പ്രയോജനപ്പെടുത്തും.

‘ഈ നിര്‍ണായക എഐ ഹബ്ബ് നിര്‍മ്മിക്കുന്നതില്‍ ഗൂഗിളും അദാനിയുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ ഡിജിറ്റല്‍ ആഗ്രഹങ്ങളെ മുന്നേറാന്‍ ഞങ്ങള്‍ സഹായിക്കും. ലോകത്തിലെ എഐ മാപില്‍ വിശാഖപട്ടണം പുതിയ കേന്ദ്രമായി ഉയരുമ്പോള്‍, നമ്മുടെ ജനത്തിനുവേണ്ടി മാത്രമല്ല ലോകത്തിന് മുഴുവനുമുള്ള നൂതനത്വത്തിന്റേയും സുസ്ഥിര വളര്‍ച്ചയുടേയും വേഗം ഇന്ത്യ ക്രമീകരിക്കുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കും. ഞങ്ങളുടെ ലോകോത്തര ഡാറ്റ സെന്ററുകളും ഹരിതോര്‍ജത്തിന്റെ ഉപയോഗവും ഇന്ത്യയിലുടനീളമുള്ള അള്‍ട്രാ-ലോ-ലേറ്റന്‍സി ഫൈബറും അടുത്ത തലമുറ കേബിള്‍ ലാന്‍ഡിങ് സ്റ്റേഷനും വിശാഖപട്ടണത്തിലെ വന്‍കിട, ലോകോത്തര എഐ അടിസ്ഥാന സൗകര്യത്തെ സാധ്യമാക്കും,’ ഭാരതി എയര്‍ടെല്ലിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായ ഗോപാല്‍ വിത്തല്‍ ചടങ്ങില്‍ പറഞ്ഞു.

അശ്വിനി വൈഷ്ണവ് (കേന്ദ്ര റെയില്‍വേ, ഐ & ബി, ഇലക്ട്രോണിക്സ് & ഐടി മന്ത്രി), എന്‍ ചന്ദ്രബാബു നായിഡു (എപി മുഖ്യമന്ത്രി), എന്‍ ലോകേഷ് (എപി ഐടി മന്ത്രി), ബികാശ് കോലെ (ഗൂഗിള്‍ ക്ലൗഡ് വിപി), ശ്രീ കരണ്‍, ജീത് അദാനി (അദാനി ഗ്രൂപ്പ് ഡയറക്ടര്‍മാര്‍), രാകേഷ് മിത്തല്‍ (ഭാരതി എന്റര്‍പ്രൈസസ് വൈസ് ചെയര്‍മാന്‍) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.