Home » Blog » Kerala » ഗില്ലും സൂര്യയും മോശം പ്രകടനം തുടരുന്നത് ടീമിന് വലിയ തലവേദന സൃഷ്ടിക്കും; ദക്ഷിണാഫ്രിക്കൻ പരമ്പരക്കിടെ ആശങ്കയറിയിച്ച് മുഹമ്മദ് കൈഫ്
Untitled-1-Recovered-7-680x450

ക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ മൂന്നാം മത്സരം വിജയിച്ച് ഇന്ത്യ 2-1ന് മുന്നിലെത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും ഇന്ത്യ ജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ മാത്രമാണ് വിജയം നേടാനായത്. ഇന്നലെ നടന്ന മൂന്നാം ടി20 മത്സരത്തിൽ 25 പന്തുകൾ ബാക്കി നിർത്തി ഏഴ് വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക 117 റൺസിന് ഓൾഔട്ടായപ്പോൾ, 15.5 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. ബൗളർമാരുടെ മികച്ച പ്രകടനവും 18 പന്തിൽ 35 റൺസ് നേടി അഭിഷേക് ശർമ്മ നടത്തിയ വെടിക്കെട്ടും ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായി

എന്നാൽ, ക്യാപ്റ്റൻ സൂര്യകുമാർ യാദവും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും മോശം പ്രകടനം തുടരുന്നത് ടീമിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇന്നലെ ഗിൽ 28 പന്തിൽ 5 ഫോറടക്കം 28 റൺസെടുത്ത് മടങ്ങിയപ്പോൾ സൂര്യകുമാർ യാദവ് 11 പന്തിൽ 12 റൺസ് മാത്രമാണ് നേടിയത്. ഈ സാഹചര്യത്തിൽ ഇരുതാരങ്ങളുടെയും പ്രകടനത്തിൽ ആശങ്കയറിയിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്തെത്തിയിരിക്കുകയാണ്.

സൂര്യകുമാർ യാദവിനും ശുഭ്മാൻ ഗില്ലിനും ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ സാധിച്ചില്ലെന്ന് കൈഫ് വിമർശിച്ചു. “മൂന്നാം നമ്പറിൽ കളിച്ച് പുറത്താവാതെ 30-40 റൺസെടുത്ത് ടീമിനെ വിജയത്തിലേക്ക് എത്തിക്കാനുള്ള നല്ല അവസരം സൂര്യകുമാർ യാദവിനുണ്ടായിരുന്നു. ഇത് വരാനിരിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തിന് ആത്മവിശ്വാസം നൽകിയേനെ. എന്നാൽ അതിന് ക്യാപ്റ്റൻ ധൈര്യപ്പെട്ടില്ല,” കൈഫ് പറഞ്ഞു. ശുഭ്മാൻ ഗിൽ മികച്ച തുടക്കം ലഭിച്ചിട്ടും വലിയ ഇന്നിങ്‌സ് കളിക്കാതെ പുറത്തായി. നിലവിൽ ഇരുവരും ഇന്ത്യൻ ടീമിന്റെ താളം തെറ്റിക്കുകയാണെന്നും കൈഫ് കൂട്ടിച്ചേർത്തു.

/**for adding 05-02-2026*/