ഗവ ഐ.ടി.ഐകളില്‍ പ്രവേശനം ആരംഭിച്ചു

ചെങ്ങന്നൂര്‍, പള്ളിപ്പാട്, വയലാര്‍ ഗവ.ഐടിഐ കളില്‍ 2025 അധ്യയനവര്‍ഷത്തേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റ് ലിങ്ക് വഴിയും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 20. അപേക്ഷ സമര്‍പ്പിച്ചതിനുശേഷം അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള ഏതെങ്കിലും ഗവ. ഐടിഐകളില്‍ വെരിഫിക്കേഷന് ഹാജരാകേണ്ടതാണ്. ജൂണ്‍ 24 വൈകിട്ട് അഞ്ചുവരെയാണ് വെരിഫിക്കേഷന്‍ സമയം. ഫോണ്‍: ചെങ്ങന്നൂര്‍-0477 2452210. പള്ളിപ്പാട്- 0479 2406072, 9037689420 വയലാര്‍-0478 2813035, 9447244548.

More From Author

Leave a Reply

Your email address will not be published. Required fields are marked *