vk-sanojy-680x450.jpg

വന്ദേഭാരത് ട്രെയിനിൽ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ശക്തമായ വിമർശനം ഉന്നയിച്ചു. കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് പാടിപ്പിച്ചതാണ് ഗണഗീതമെന്നും, ഇത് രാജ്യത്തിന്റെ ദേശീയ ഗാനത്തിന് പകരമാവുമോ എന്നും അദ്ദേഹം ചോദ്യമുയർത്തി. ഭരണഘടന അട്ടിമറിക്കാൻ ശ്രമം നടന്നു എന്ന് ആരോപിച്ച വി.കെ. സനോജ്, സംഭവത്തിൽ സമരത്തിലേക്ക് നീങ്ങാനാണ് പാർട്ടിയുടെ തീരുമാനമെന്നും, റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും അറിയിച്ചു.

ദേശീയഗാനങ്ങൾ വേറെയുമുള്ളപ്പോൾ അത് പാടാത്തതെന്താണ് എന്ന് ചോദിച്ച വി.കെ. സനോജ്, ദേശീയഗാനത്തിന് പകരം ഗണഗീതം പാടിയിട്ട് ഇത് ദേശസ്‌നേഹമാണെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ആർഎസ്എസ് വത്കരണത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കുട്ടികൾ നിഷ്കളങ്കമായി ഗണഗീതം പാടിയതാണെന്ന് കരുതുന്നില്ലെന്നും, ഭരണം ഉപയോഗിച്ച് നിർബന്ധിച്ച് പാടിപ്പിക്കുകയാണ് എന്നും സനോജ് ആരോപിച്ചു. ആർഎസ്എസ് രണഗീതം പാടേണ്ടത് അവരുടെ ശാഖകളിലാണെന്നും, കുട്ടികൾ നിരപരാധികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് എന്ന വിവരവും അദ്ദേഹം പങ്കുവെച്ചു.

അതേസമയം വിവാദമായ വന്ദേഭാരത് ഗണഗീത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചു. പരിപാടിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിൽ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നും, അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *