Home » Blog » Top News » ഖാദി ക്രിസ്മസ് – ന്യൂ ഇയര്‍ മേളയ്ക്ക് ഇന്ന് തുടക്കം; തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ്
images - 2025-12-19T184933.476

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രത്യേക ഖാദി റിബേറ്റ് മേളയ്ക്ക് ഇന്ന് (ഡിസംബര്‍ 19) തുടക്കമാകും. ജനുവരി രണ്ട് വരെ നടക്കുന്ന മേളയുടെ ഭാഗമായി ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചിട്ടുണ്ട്.

ജില്ലയിലെ വില്‍പന കേന്ദ്രങ്ങളായ കോട്ടമൈതാനം ഖാദി ഗ്രാമസൗഭാഗ്യ, പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സ്, തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിലെ ഷോറൂമുകളിലും മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമശില്‍പ്പകളിലും പ്രത്യേക വില്‍പന മേളകള്‍ നടക്കും.

ഖാദി കോട്ടണ്‍, സില്‍ക്ക്, മനില ഷര്‍ട്ടിങ്ങുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന തുണിത്തരങ്ങള്‍ക്കു പുറമെ, ഉന്നക്കിടക്കകള്‍, തേന്‍, മറ്റ് ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. പൊതുജനങ്ങള്‍ ഈ സര്‍ക്കാര്‍ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഖാദി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.