Home » Blog » Kerala » ഖത്തറിൽ വരും ദിവസങ്ങളിലും കാലാവസ്ഥ മേഘാവൃതമായി തുടരും; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്
Qatar4-680x450

ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഖത്തറിൽ വരും ദിവസങ്ങളിലും കാലാവസ്ഥ മേഘാവൃതമായി തുടരുമെന്നും വെള്ളിയാഴ്ച വരെ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയാൻ ഇടയുണ്ട്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ എല്ലാവിധ സമുദ്രയാത്രകളും ഒഴിവാക്കണമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.

രാജ്യത്ത് ശൈത്യകാല ക്യാമ്പിങ് സീസൺ സജീവമായ പശ്ചാത്തലത്തിൽ, തുറന്ന പ്രദേശങ്ങളിൽ ടെന്റുകൾ കെട്ടി താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റിൽ ക്യാമ്പിങ് സംവിധാനങ്ങൾ തകരാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. താപനില കുറയുന്നതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ, ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തുവിടുന്ന പുതിയ കാലാവസ്ഥാ വിവരങ്ങൾ നിരീക്ഷിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.