പത്തനംതിട്ടയിലെ കോന്നിക്ക് സമീപം അരുവാപ്പുലത്ത് ക്രെയിൻ സ്കൂട്ടറിൽ തട്ടി യുവതിക്ക് ദാരുണാന്ത്യം. അരുവാപ്പുലം തോപ്പിൽ മിച്ചഭൂമിയിൽ താമസിക്കുന്ന രാജി (36) ആണ് അപകടത്തിൽ മരിച്ചത്. അപകടം സംഭവിച്ച ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
