Home » Blog » Kerala » ക്രിക്കറ്റിൽ രോഹിത്തിനേക്കാൾ മികച്ച ബാറ്റർ വിരാട് കോഹ്‌ലിയോ; കൈഫിന്റെ വൈറൽ വിശകലനം
virat-9-680x450

ന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും തമ്മിലുള്ള താരതമ്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മുൻ താരം മുഹമ്മദ് കൈഫ്. ഏകദിന ക്രിക്കറ്റിൽ രോഹിത്തിനേക്കാൾ മികച്ച ബാറ്റർ വിരാട് കോഹ്‌ലിയാണെന്നാണ് കൈഫിന്റെ നിരീക്ഷണം. ലഭിക്കുന്ന തുടക്കങ്ങൾ വലിയ ഇന്നിങ്‌സുകളാക്കി മാറ്റുന്നതിൽ വിരാട് കാണിക്കുന്ന മികവാണ് അദ്ദേഹത്തെ മുന്നിലെത്തിക്കുന്നതെന്ന് കൈഫ് ചൂണ്ടിക്കാട്ടി.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കൈഫ് ഈ വിശകലനം നടത്തിയത്. വിരാട് കോഹ്‌ലി ഒരിക്കലും 30-40 റൺസുകളിൽ തൃപ്തിപ്പെടാറില്ലെന്നും, ഒരുതവണ ഫോമിലേക്ക് എത്തിയാൽ മത്സരം ജയിപ്പിക്കും വരെ ക്രീസിൽ തുടരാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്നും കൈഫ് പറഞ്ഞു. ഈ സ്ഥിരതയാണ് ഏകദിന കരിയറിൽ വിരാടിനെ രോഹിത്തിനെക്കാൾ ഒരുപടി മുന്നിൽ നിർത്തുന്നത്.

നിലവിൽ രോഹിത് ശർമയും ഇതേ പാത പിന്തുടരാൻ ശ്രമിക്കുന്നുണ്ടെന്ന് കൈഫ് നിരീക്ഷിച്ചു. കരിയറിൽ ഇനി ഏതാനും വർഷങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ, ചെറിയ സ്കോറുകളിൽ പുറത്താകുന്നത് രോഹിത്തിനെ നിരാശനാക്കുന്നുണ്ട്. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 26 റൺസിന് പുറത്തായപ്പോൾ രോഹിത് കാണിച്ച നിരാശ ഇതിന് ഉദാഹരണമാണെന്നും കൈഫ് കൂട്ടിച്ചേർത്തു. അതേ മത്സരത്തിൽ 93 റൺസ് നേടി പുറത്താകാതെ നിന്ന വിരാട് കോഹ്‌ലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.