Home » Blog » Kerala » കോൺഗ്രസ് കൗൺസിലർ മേരിപുഷ്പം സത്യപ്രതിജ്ഞയ്ക്ക് ശേഷം ശരണം വിളിച്ചിരുന്നു
16

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാർ നിയമവിരുദ്ധമായി പല ദേവനാമങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. നിലവിൽ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. കോടതി 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കുകയും അം​ഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

എന്നാൽ കോൺഗ്രസ് കൗൺസിലർ മേരിപുഷ്പം സത്യപ്രതിജ്ഞക്ക് ശേഷം ശരണം വിളിച്ചിരുന്നു. അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ തുടങ്ങിയ നാമങ്ങളിലെ സത്യപ്രതിജ്ഞയാണ് പരാതിക്കിടയാക്കിയത്. 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് നിലവിൽ അസാധുാക്കിയിരിക്കുന്നത്.

യുഡിഎഫ്, എൻഡിഎ കൗൺസിലർമാരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ലെന്നതായിരുന്നു ഉയർന്നുവന്ന വിമർശനം.