തിരുവനന്തപുരം: രാജ്യത്ത് ഉണ്ടായിരുന്നു ഏക കമ്യൂണിസ്റ്റ് ഭരണവും അസ്തമിച്ചു. കേരളവും കൈവിട്ടതോടെ രാജ്യത്ത് ഒരു സംസ്ഥാനത്തും അധികാരമില്ലാതെ ഇടതുപക്ഷമായി കമ്യൂണിസ്റ്റ്. പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടു തവണ കേരളം ഭരിച്ചശേഷമാണ് സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് വൻതോൽവി വഴങ്ങിയത്.
ഇടതുതരംഗം ആഞ്ഞുവീശിയ 2021 തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയാണ് പിണറായി വിജയൻ സർക്കാർ ഭരണത്തുടർച്ച നേടിയത്. മൂന്നാമതും ഭരണത്തിൽ എത്താമെന്ന ആത്മവിശ്വാസത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫ് നിലവിലെ കണക്കുകൾ പ്രകാരം 37 സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. യു.ഡി.എഫ് നൂറിലധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. പിണറായി സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
