എസ് ഐ ആർ കേരളത്തിലും നടപ്പാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നു. നിലവിൽ തദ്ദേശ സ്വയംഭരണ തെരരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ എസ് ഐ ആർ നീട്ടിവെക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം കമ്മീഷൻ തള്ളിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണം നടപ്പിലാക്കും. ഇന്നലെ ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീരുമാനം വന്നിരിക്കുന്നത്. അതേസമയം തീയതി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന സൂചന.
