Home » Blog » Business » കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഇന്ന് വില കൂടിയത് 2 തവണ
11

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. രാവിലെ വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഉച്ചക്ക് ശേഷവും സ്വര്‍ണവില കൂടിയത്. ഗ്രാമിന് 75 രൂപയുടെ വര്‍ധനവാണ് ഉച്ചക്ക് ശേഷം രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,945 രൂപയായി ഉയര്‍ന്നു. പവന്റെ വില 600 രൂപ ഉയര്‍ന്ന് 1,11,560 ആയി.

ഇന്ന് രാവിലേയും സ്വര്‍ണവില കൂടി. ഗ്രാമിന് 195 രൂപയുടെ വര്‍ധനയാണ് രാവിലെയുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,870 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 1560 രൂപയുടെ വിലവര്‍ധനവുണ്ടായി. 1,10,960 രൂപയായാണ് പവന്‍വില ഉയര്‍ന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ധനവുണ്ടായിട്ടുണ്ട്

എണ്ണവിലയിലുണ്ടായ കുറവും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ദീര്‍ഘകാലത്തേക്ക് പണപ്പെരുപ്പം ഉയര്‍ന്നനിരക്കില്‍ തുടരാന്‍ സാധ്യതയില്ലെന്ന പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. ഇതോടെ പലിശനിരക്ക് കുറയാനും കളമൊരുങ്ങി. ഇതെല്ലാം സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിച്ചു.