കേരള ക്രിക്കറ്റ് ലീഗ് താരലേലം ജൂലൈ 5ന്: സഞ്ജു സാംസണും വിഘ്‌നേഷ് പുത്തൂരും ലേലത്തിന്

തിരുവനന്തപുരം: ‘കേരള ക്രിക്കറ്റ് ലീഗ്’ (കെസിഎല്‍) രണ്ടാം സീസണ്‍ ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 7 വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കെസിഎല്‍ രണ്ടാം പതിപ്പിന്റെ തുടക്കമായി നാളെ രാവിലെ 10.30 ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഫ്രാഞ്ചൈസി മീറ്റ് നടക്കും. ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ്, ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, ആലപ്പി റിപ്പിള്‍സ് എന്നീ ടീമുടകള്‍ ഫ്രാഞ്ചൈസി മീറ്റില്‍ പങ്കെടുക്കും.

കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയ ആവേശം നിറഞ്ഞുനില്‍ക്കുമ്പോഴാണ് ഐ.പി.എല്‍ മാതൃകയില്‍ കെ.സി.എ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം പതിപ്പ് ആരംഭിക്കുന്നത്. ലീഗ് വന്‍ വിജയമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന്‍. നടന്‍ മോഹന്‍ലാല്‍ ആണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഫെഡറല്‍ ബാങ്ക് ആണ് ടൈറ്റില്‍ സ്‌പോണ്‍സര്‍.

ലീഗിന്റെ താരലേലം തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ജൂലൈ 5 ന് നടക്കും. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു സാംസണും മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന വിഘ്‌നേഷ് പുത്തൂരും താരലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലേലത്തിന് മുമ്പ് ഓരോ ടീമിനും പരമാവധി നാലു താരങ്ങളെ നിലനിര്‍ത്താന്‍ അവസരം നല്‍കും. ഇതില്‍ സംസ്ഥാനത്തിനായി കളിച്ച മൂന്ന് ക്യാപ്ഡ് താരങ്ങളെ മാത്രമെ പരമാവധി നിലനിര്‍ത്താനാവു. ഈ മാസം 30 ആണ് നിലനിര്‍ത്തുന്ന കളിക്കാരെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി.

More From Author

Leave a Reply

Your email address will not be published. Required fields are marked *