Home » Blog » Kerala » കെഎസ്എഫ്‌ഡിസി ചെയർമാൻ സ്ഥാനം രാജിവച്ച് കെ. മധു
11

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്‌ഡിസി) ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് സംവിധായകന്‍ കെ. മധു. സ്ഥാനം ഒഴിയുന്നതായി ചീഫ് സെക്രട്ടറിക്ക് കത്ത് കൈമാറി. സംസ്ഥാന സർക്കാർ മാറിയ സാഹചര്യത്തിലാണ് രാജി.

കഴിഞ്ഞ വർഷം ജൂലൈയിലാണ് കെ. മധു കെഎസ്എഫ്‌ഡിസി ചെയര്‍മാന്‍ ആയി ചുമതലയേറ്റത്. ചെയർമാനായിരുന്ന സംവിധായകൻ ഷാജി എൻ കരുൺ കഴിഞ്ഞ ഏപ്രിൽ അവസാനം അന്തരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കായിരുന്നു കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമായ മധുവിന്റെ നിയമനം.