Home » Blog » Top News » ‘കുരുപ്പ് പിടിച്ച കോഴി’; ചാറ്റ് പുറത്തുവിട്ട് ജസ്‌ല മാടശേരിയുടെ രൂക്ഷവിമർശനം
rahul-3-680x450

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്‌ല മാടശേരി രംഗത്ത്. രാഹുലുമായുള്ള സ്വകാര്യ ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടുകൊണ്ടാണ് ജസ്‌ല ഫേസ്ബുക്കിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ വെറും ‘കോഴിയല്ല’, മറിച്ച് ‘കുരുപ്പ് പിടിച്ച കോഴിയാണെ’ന്നാണ് ജസ്‌ല തന്റെ കുറിപ്പിൽ പരിഹസിച്ചത്.

സ്ത്രീ പീഡനാരോപിതരെ ന്യായീകരിച്ചുകൊണ്ടുള്ള രാഹുലിന്റെ അഭിമുഖം കണ്ടപ്പോഴാണ് പ്രതികരിക്കാൻ തീരുമാനിച്ചതെന്ന് ജസ്‌ല വ്യക്തമാക്കി. താൻ കൃത്യസമയത്ത് ചാറ്റ് അവസാനിപ്പിച്ചത് കൊണ്ടാണ് ഇതിൽ കൂടുതൽ മോശമായ കാര്യങ്ങൾ ഇല്ലാത്തതെന്നും, എന്നാൽ രാഹുൽ മാന്യനാണെന്ന് വാദിക്കുന്നവർക്ക് ഈ തെളിവുകൾ ഉപകരിക്കുമെന്നും അവർ പറഞ്ഞു. സ്ത്രീ പീഡനവീരന്മാരെ യുവമുഖങ്ങളായി ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ജസ്‌ല കൂട്ടിച്ചേർത്തു.

നേരത്തെ കോൺഗ്രസ് സഹയാത്രികയായ എം.എ. ഷഹനാസും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസിനുള്ളിലെ വനിതാ നേതാക്കളുടെയും രാഹുലിന്റെയും ഫോൺ രേഖകൾ പരിശോധിച്ചാൽ സത്യം പുറത്തുവരുമെന്നും ഹേമ കമ്മിറ്റി മാതൃകയിൽ ഇതിനായി ഒരു അന്വേഷണം വേണമെന്നും ഷഹനാസ് ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിനെയും ഷഹനാസ് രൂക്ഷമായി വിമർശിച്ചു.