Home » Blog » Kerala » കീം പ്രവേശനം: റീഫണ്ടിന് അർഹതയുള്ളവർക്ക് വിവരങ്ങൾ നൽകാം
images - 2026-03-06T185040.365

2025-26 അധ്യയന വർഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനും അവസരം. റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികളുടെ പട്ടിക ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ www.cee.kerala.gov.in ലെ ‘KEAM 2025 Candidate Portal’ ലിങ്ക് വഴി ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് ‘Submit Bank Account Details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാർച്ച് 10 വൈകിട്ട് 4നകം ഓൺലൈനായി സമർപ്പിക്കണം. ഫോൺ: 0471-2332120.