തിരുവനന്തപുരം കിളിമാനൂർ-പാപ്പാല പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ട്രാവലർ ഇടിച്ചുകയറി ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തൃശൂരിൽ നിന്ന് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
