ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ജസ്പ്രീത് ബുംറയും അക്സർ പട്ടേലും കളിക്കളത്തിലും പുറത്തും അടുത്ത സൗഹൃദം പങ്കിടുന്നവരാണ്. ഇപ്പോഴിതാ, അക്സർ പട്ടേലിൻ്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ബുംറയിട്ട രസകരമായ കമൻ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
താൻ അഭിനയിച്ച ഒരു പ്രൊമോഷണൽ വീഡിയോയാണ് അക്സർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഈ പോസ്റ്റിന്റെ കമൻ്റ് ബോക്സിലാണ് ബുംറ തൻ്റെ സൗഹൃദപരമായ ട്രോളുമായി എത്തിയത്. ‘കിഡ്‌നി ടച്ചിങ് ആക്ടിങ്!’ എന്നായിരുന്നു അക്സറിനെ മെൻഷൻ ചെയ്തുകൊണ്ട് ബുംറ കുറിച്ചത്. ‘ഹൃദയസ്പർശിയായ’ എന്ന വാക്കിനെ തമാശ നിറഞ്ഞ രീതിയിൽ ഉപയോഗിച്ചതാണ് ‘കിഡ്‌നി ടച്ചിങ്’. ബുംറയുടെ ഈ രസകരമായ കമൻ്റിന് ആരാധകരുടെ ലൈക്കുകളും ചിരിക്കുന്ന ഇമോജികളും നിറഞ്ഞു.
ബുംറയുടെ കമൻ്റിന് മറുപടിയുമായി അക്സറും ഉടൻ എത്തി. “ഒരുപാട് നന്ദിയുണ്ട് സഹോദരാ, അടുത്ത തവണ എൻ്റെ അഭിനയം നിങ്ങളുടെ കാലുകളെ തൊടും” എന്നായിരുന്നു അക്‌സറിൻ്റെ മറുപടി. താരങ്ങളുടെ ഈ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
