calicut-uni-680x450.jpg

കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്ട്. ബാലറ്റ് പേപ്പറിൽ താളപ്പിഴകളും സുരക്ഷാ വീഴചകളുമെന്നാണ് കണ്ടെത്തൽ. സാറ്റലൈറ്റ് ക്യാംപസുകളിലെ തെരഞ്ഞെടുപ്പും ചട്ടവിരുദ്ധമെന്നും വൈസ് ചാൻസിലർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

റിട്ടേണിങ് ഓഫീസര്‍മാര്‍ ഇടപെട്ടാണ് ക്രമക്കേട് നടത്തിയതെന്നും തിരഞ്ഞെടുപ്പ് മാറ്റി നടത്താനുള്ള വിസിയുടെ നടപടികള്‍ ശരിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലയിലെ സീനിയര്‍ അധ്യാപകരായ ഡോ.സന്തോഷ് നമ്പി, ഡോ.എ.എം വിനോദ് കുമാര്‍, ഡോ. മുഹമ്മദലി എന്‍, ഡോ.പ്രീതി കുറ്റിപ്പുലക്കല്‍, ഡോ.ഏലിയാസ് കെ.കെ എന്നിവരാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *