Home » Blog » Kerala » കാറിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടി വെള്ളം നിറച്ച ബലൂൺ ബൈക്ക് യാത്രക്കാർക്കു നേരെ എറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു
24

ന്യൂഡൽഹി: കാറിൽ സഞ്ചരിച്ച കുട്ടി വെള്ളം നിറച്ച ബലൂണുകൾ ബൈക്ക് യാത്രക്കാർക്കു നേർക്കെറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും വാഹന ഉടമയ്ക്കെതിരെ പിഴയും ചുമത്തിയിട്ടുണ്ട്.

ഭാൽസ്വ മേൽപാലത്തിൽ മാർച്ച് 27നായിരുന്നു സംഭവം. ‌ കാറിന്റെ പിൻസീറ്റിൽ ഇരുന്ന കുട്ടി എറിഞ്ഞ വാട്ടർ ബലൂൺ ദേഹത്തേക്കു വീണതോടെ ബൈക്ക് യാത്രികൻ ബാലൻസ് തെറ്റി മേൽപാലത്തിന്റെ ചുമരിൽ ഇടിക്കുന്നതും താഴേക്കു വീഴാതെ കഷ്ടിച്ച് രക്ഷപ്പെടുന്നതുമായ വിഡിയോ പ്രചരിച്ചിരുന്നു. അതെല്ലാം കണ്ടു കാറിന്റെ മുൻ സീറ്റിലിരുന്ന സ്ത്രീ ചിരിക്കുന്നതും വിഡിയോയിലുണ്ട്.