Home » Blog » crime » കാമുകി പിണങ്ങിപോയ വിഷമത്തില്‍ വന്ദേഭാരതിന് നേരെ കല്ലേറ്; 19 കാരൻ പിടിയിൽ
28

ആലുവ: കാമുകി പിണങ്ങിപോയ വിഷമത്തില്‍ വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ 19 കാരൻ പിടിയിൽ. അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷിനെ ആലുവ റെയിൽവേ പോലീസാണ് പിടികൂടിയത്. വന്ദേ ഭാരതിന്റെ പുറത്ത് ഘടിപ്പിച്ചിച്ച സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താൻ സഹായകമായത്.

മാർച്ച് 7 ന് രാവിലെയാണ് തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് അകപറമ്പ് റെയിൽവേ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു സംഭവം. പ്രണയനൈരാശ്യം മൂലം ആണ് കല്ലെറിഞ്ഞതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു.

മൂന്ന് കല്ലുകളാണ് യുവാവ് ട്രെയിനിന് നേരെ ഏറിഞ്ഞത്. കല്ലേറിൽ ചില്ലുകൾ തകർന്നു. ഇന്ത്യൻ റെയിൽവേ നിയമം 153 പ്രകാരം ജാമ്യമില്ല വകുപ്പിലാണ് കേസെടുത്തത്. ആറ് സിസിടിവി ക്യാമറകൾ വന്ദേഭാരതിന് ചുറ്റുമായി ഉണ്ടെന്നും ദൃശ്യങ്ങൾ മുഴുവൻ സമയവും ചിത്രീകരിക്കുന്നുണ്ടെന്നും റെയിൽവെ പൊലീസ് വ്യക്തമാക്കി.