ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അനീഷിന്റെ കുടുംബത്തിന് പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ വികസന വകുപ്പിന്റെ ധനസഹായമായ രണ്ട് ലക്ഷം രൂപ അനുവദിച്ചതിന്റെ ഉത്തരവ് അനീഷിന്റെ പത്താം ബ്ലോക്കിലെ വീട്ടിലെത്തി ഭാര്യ അമ്പിളിക്ക് മന്ത്രി ഒ.ആർ കേളു കൈമാറി. അമ്പിളിയേയും മക്കളായ പ്ലസ്ടു വിദ്യാർഥിനി അനുഷ, എട്ടാം ക്ലാസ് വിദ്യാർഥിനി ആദി കൃഷ്ണ, കുടുംബാംഗങ്ങൾ എന്നിവരെയും മന്ത്രി ആശ്വസിപ്പിച്ചു. തുക കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതായി ഐടിഡിപി പ്രൊജക്ട് ഓഫീസർ അറിയിച്ചു.
