സാധാരണ പനിയായി തുടങ്ങിയതായിരുന്നു ഇമ്മാനുവേലിന്റെ അസുഖം. പാരസെറ്റമോൾ നൽകിയിട്ടും പനി കുറയാതെ വന്നതോടെ മാതാപിതാക്കളുടെ ഉള്ളിൽ തീ പടർന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ കരൾ പണിമുടക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. പനി കൂടിയതോടെ കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഒന്നൊന്നായി തകരാറിലായി. ആലപ്പുഴയിൽ നിന്നും നിന്നും ‘കരൾ മാറ്റിവെക്കൽ’ എന്ന വലിയൊരു ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടപ്പോൾ ഒരു പെയിന്റിംഗ് തൊഴിലാളിയായ കെന്നഡിയും ഭാര്യയും തകർന്നുപോയി. അബോധാവസ്ഥയിലായ മകനെയും കൊണ്ട് ആ ഞെട്ടലും സങ്കടവും നിറഞ്ഞാണ് അവർ ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് പാഞ്ഞെത്തിയത്.
ആസ്റ്ററിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും, അബോധാവസ്ഥയിലായ കുട്ടിയുടെ ലക്ഷണങ്ങൾ പീഡിയാട്രിക് ന്യൂറോളജിസ്റ്റായ ഡോ. ഡേവിഡ്സൺ ദേവസ്യയുടെ ശ്രദ്ധയിൽപ്പെട്ടത് നിർണ്ണായകമായി. പരിശോധനയിൽ കുട്ടിക്ക് കരൾ മാറ്റിവെക്കേണ്ട ആവശ്യമില്ലെന്നും, മറിച്ച് തലച്ചോറിനെ ബാധിക്കുന്ന ‘ഇൻഫെക്ഷൻ ട്രിഗർഡ് എൻസെഫലോപ്പതി’ എന്ന അപൂർവ്വാവസ്ഥയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.
രക്തപരിശോധനയിൽ കരൾ പരാജയമാണെന്ന് തോന്നിക്കുമെങ്കിലും, യഥാർത്ഥ വില്ലൻ തലച്ചോറിലായിരുന്നു. കൃത്യസമയത്ത് എം.ആർ.ഐ, ഇ.ഇ.ജി, എന്നിവയിലൂടെ രോഗം തിരിച്ചറിഞ്ഞില്ലായിരുന്നുവെങ്
രണ്ടു മാസത്തോളം നീണ്ട തീവ്രപരിചരണത്തിനൊടുവിൽ ഇമ്മാനുവേൽ ജീവിതത്തിലേക്ക് പിച്ചവെച്ചു. വെന്റിലേറ്ററിന്റെ സഹായമില്ലാതെ അവൻ ശ്വസിച്ചു തുടങ്ങി. പീഡിയാട്രിക് ഐ.സി.യു കൺസൾട്ടന്റ് ഡോ. സെബാസ്റ്റ്യൻ പോളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ ഇടപെടൽ ആരോഗ്യസ്ഥതി മെച്ചപ്പെടുത്തുന്നതിൽ നിർണായകമായി.
ശസ്ത്രക്രിയയുടെ കത്തിമുനയേൽക്കാതെ, കൃത്യമായ മരുന്നുകളിലൂടെ അവന്റെ കരളിന്റെയും വൃക്കയുടെയും പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലായി. തുടർച്ചയായി ഉണ്ടായിരുന്ന അപസ്മാരവും നിയന്ത്രണവിധേയമായി. വെന്റിലേറ്ററിൽ നിന്നും ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് മകൻ കണ്ണ് തുറന്നപ്പോൾ അത് ആ കുടുംബത്തിന് ഒരു പുനർജന്മമായിരുന്നു.
രണ്ടുമാസത്തെ പോരാട്ടത്തിനൊടുവിൽ സാധാരണ നിലയിലേക്കെത്തി സന്തോഷവാനായിരിക്കുന്ന ഇമ്മാനുവേൽ ആസ്റ്ററിലെ ഡോക്ടർമാരുടെ കൃത്യമായ ഇടപെടലും കരുതലും ഇല്ലായിരുന്നെങ്കിൽ ഈ ചിരി ഒരു നോവായി മാറുമായിരുന്നു. ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിക്കുന്നത് എങ്ങനെയൊരു അത്ഭുതം സൃഷ്ടിക്കുമെന്നതിന് സാക്ഷ്യമാണ് ഈ കൊച്ചു ബാലന്റെ ജീവിതം.
