Home » Blog » Health » ഔറ സ്മാര്‍ട്ട് റിങ്ങ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു  ലോകത്തില്‍ ഏറ്റവും കുറവ് ഉറക്കമുള്ളത് ഇന്ത്യക്കാര്‍ക്കെന്ന് റിപ്പോര്‍ട്ട്
18

കൊച്ചി: പ്രമുഖ സ്മാര്‍ട്ട് റിങ്ങ് നിര്‍മാതാക്കളായ ഔറയുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറങ്ങി. ക്രോമ, ആമസോണ്‍ എന്നിവ വഴി ആദ്യ ഘട്ടത്തില്‍ ഔറ റിങ്ങ് 4 ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഇന്ത്യയിലെ ലോഞ്ചിനോടനുബന്ധിച്ച് ഔറ ഉപഭോക്താക്കള്‍ക്കിടയിലെ ഉറക്കത്തിനെ സംബന്ധിച്ച എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടും ഔറ പുറത്തുവിട്ടു.

ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഔറയ്ക്ക് എന്ത് മഹത്തായ കാര്യം ചെയ്യാന്‍ കഴിയുമെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഔറ ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ ഡഗ് സ്വീനി പറഞ്ഞു. ഔറ റിങ്ങ് റിപ്പോര്‍ട്ട് വഴി ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഇന്ത്യക്കാരുടെ ജീവിതത്തെ ഔറ റിങ്ങ് മാറ്റിയെടുക്കുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള ഡേറ്റ ബേസ് വിലയിരുത്തിയതിലൂടെ ഏറ്റവും കുറവ് ഉറക്കമുള്ള രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ ഔറ ഉപഭോക്താക്കള്‍ രാത്രിയില്‍ ശരാശരി ആറ് മണിക്കൂറും 28 മിനിറ്റുമാണ് ഉറങ്ങുന്നത്. ഇത് ഏറ്റവും കൂടുതല്‍ ഉറങ്ങുന്ന രാജ്യങ്ങളെക്കാള്‍ ഏകദേശം 40 മിനിറ്റ് കുറവാണ്.

ഔറ റിങ്ങ് 4

ദൈനംദിന ജീവിതത്തിന് വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സ്മാര്‍ട്ട് റിങ്ങാണ് ഔറ റിങ്ങ് 4. അന്‍പതിലധികം ആരോഗ്യം മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ട്രാക്ക് ചെയ്യുകയും അവയെ ഔറ ആപ്പ് (ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ്) വഴി വ്യക്തിഗതമാക്കി മാറ്റുകയും ഒരു വ്യക്തിഗത ആരോഗ്യപങ്കാളിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഓരോ വ്യക്തികളെയും അനുസരിച്ച് അവരുടെ കാര്യങ്ങള്‍ മനസിലാക്കി വ്യക്തിഗത വ്യത്യാസങ്ങള്‍ വരുത്തി സ്മാര്‍ട്ട് അല്‍ഗോരിതങ്ങളും ഗവേഷണ – ഗ്രേഡ് സെന്‍സറുകളും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ മള്‍ട്ടി-വേവ്‌ലെങ്ങ്ത് സെന്‍സിങ്ങ് സിസ്റ്റവും 18 സിഗ്നല്‍ പാത്ത്-വേകളും ശരീരത്തിന്റെ വ്യക്തവും വിശ്വസനീയവുമായ ചിത്രം നല്‍കുകയും വ്യക്തിഗതമായ ആരോഗ്യവിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

ലൈറ്റ് വെയ്റ്റ് ടൈറ്റാനിയം കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഔറ റിങ്ങ് 4, 12 അളവുകളില്‍ (4 – 15) ആറ് ഫിനിഷുകളില്‍ (ബ്ലാക്ക്, സില്‍വര്‍, സ്റ്റൈല്‍ത്ത്, ബ്രഷ്ഡ് സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ്) ലഭ്യമാണ്.

ഇന്ത്യയിലെ ലഭ്യത

മാര്‍ച്ച് 18 മുതല്‍ 100-ലധികം ക്രോമ സ്റ്റോറുകളിലും ഓണ്‍ലൈനായും ഔറ റിങ്ങ് 4 ലഭ്യമാകും. ആമസോണില്‍ നിന്ന് ഓണ്‍ലൈനായും ഔറ റിംഗ് 4 വാങ്ങാനാവും.

ഔറ റിങ്ങ് 4 വില:

സില്‍വറും ബ്ലാക്കും: 28,900 രൂപ

സ്റ്റെല്‍ത്ത്, ബ്രഷ്ഡ് സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ്: 39,900 രൂപ

മെംബര്‍ഷിപ്പ്:

പ്രതിമാസം 599.00 രൂപ.