
കൊച്ചി: ഒപ്പോ ഇന്ത്യ തങ്ങളുടെ പുതിയ സ്മാര്ട്ട്ഫോണായ ഒപ്പോ കെ14 പ്ലസ് വിപണിയില് അവതരിപ്പിച്ചു. മികച്ച പ്രകടനവും ദീര്ഘകാല ഈടും ലക്ഷ്യമിട്ട് നിര്മ്മിച്ചിരിക്കുന്ന ഈ ഫോണ് സാങ്കേതികവിദ്യയുടെ പുതിയൊരു അനുഭവമാണ് ഉപഭോക്താക്കള്ക്ക് സമ്മാനിക്കുന്നത്. ശക്തമായ ഫീച്ചറുകളോടെ എത്തുന്ന ഈ സ്മാര്ട്ട്ഫോണ് ദൈനംദിന ഉപയോഗത്തിന് ഏറെ അനുയോജ്യമാണ്.
കരുത്തുറ്റ മീഡിയടെക് ഡൈമെന്സിറ്റി പ്രൊസസറും ഉയര്ന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയും കെ14 ഫോണിന്റെ സവിശേഷതയാണ്. കൂടാതെ, ദീര്ഘനേരം ചാര്ജ് നില്ക്കുന്ന 8000 എംഎഎച്ച് ബാറ്ററിയും മികച്ച ചിത്രങ്ങള് പകര്ത്താന് സഹായിക്കുന്ന ക്യാമറയും ഇതിന്റെ പ്രധാന ആകര്ഷണങ്ങളാണ്. സോളാര് ഓറഞ്ച്, സ്റ്റാര് വൈറ്റ് എന്നീ രണ്ട് ആകര്ഷകമായ നിറങ്ങളില് ഈ സ്മാര്ട്ട്ഫോണ് ലഭ്യമാകും.
വില വിവരങ്ങള് പരിശോധിക്കുമ്പോള് 6ജിബി+128ജിബി വേരിയന്റിന് 29,999 രൂപയും, 8ജിബി+128ജിബി വേരിയന്റിന് 32,999 രൂപയും,8ജിബി+256ജിബി വേരിയന്റിന് 35,999 രൂപയുമാണ് വില വരുന്നത്. പ്രമുഖ ഓണ്ലൈന് ഷോപ്പിംഗ് സ്റ്റോറുകള് വഴി ഉപഭോക്താക്കള്ക്ക് ഫോണ് വാങ്ങുമ്പോള് ബാങ്ക് കിഴിവുകളും മറ്റ് ഓഫറുകളും വഴി കൂടുതല് ആകര്ഷകമായ വിലയില് ഇത് സ്വന്തമാക്കാന് സാധിക്കും.
