ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇളവ് വേണമെന്ന കെ.സുധാകരന്റെ സമ്മർദത്തിന് മുന്നിൽ വഴങ്ങി ഹൈക്കമാൻഡ്. കണ്ണൂർ സീറ്റിൽ സുധാകരൻ മത്സരിക്കും. എ.കെ ആന്റണി, രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കൾ ഇടപെട്ടതൊടെയാണ് പ്രതിസന്ധിക്ക് അയവ് വന്നത്. അനുനയത്തിൽ എത്താൻ സുധാകരനോട് ആവശ്യപ്പെട്ടെന്ന് ആന്റണി പറഞ്ഞു. സുധാകരൻ വിളിച്ചു ചേർത്ത വാർത്താ സമേളനം നടക്കാനിരിക്കെയാണ് നേതൃത്വം ഇടപെട്ടത്.
ടി.ഒ മോഹനനെയാണ് നേരത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കെ.സുധാകരനും അടൂർ പ്രകാശിനും നിയമസഭയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയിരുന്നില്ല. കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിൽ സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. കെ.സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് ഗുഡ് ബൈ പറഞ്ഞിരുന്നു.
