WhatsApp Image 2025-10-21 at 7.47.54 PM

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ക്ഷമതയുള്ള കുട്ടികള്‍ പഠിച്ചിറങ്ങുന്നത് പോളിടെക്‌നിക്കുകളില്‍ നിന്നാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. പേരാമ്പ്രയില്‍ ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കല്‍ രേഖകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന ചടങ്ങ് കല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്ലേസ്മെന്റ് ശതമാനം ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സ്ഥാപനങ്ങളാണ് സംസ്ഥാനത്തെ പോളിടെക്‌നിക്കുകളെന്നും മന്ത്രി പറഞ്ഞു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍ വാര്‍ഡില്‍ നാടുകാണി മലയിലും പുറക്കിലേരി മലയിലുമുള്ള 4.48 ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുക. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ച അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം നടക്കുക. അടുത്ത അധ്യയനവര്‍ഷം മുതല്‍ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താല്‍ക്കാലികമായി ക്ലാസുകള്‍ ആരംഭിക്കും.

ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിന്ദു, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി റീന, വാര്‍ഡ് മെമ്പര്‍ കെ സുമതി, സെക്രട്ടറി കെ ശീതള, പോളിടെക്‌നിക് കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ കെ എം ശിഹാബുദ്ദീന്‍, മുന്‍ എംഎല്‍എ കെ കുഞ്ഞമ്മദ് മാസ്റ്റര്‍, സംഘാടകസമിതി കണ്‍വീനര്‍ കെ വി കുഞ്ഞിക്കണ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *