Home » Blog » Kerala » എൽഡിഎഫിന് രേഖപ്പെടുത്തുന്ന വോട്ട് ബിജെപിക്ക്; റീ-പോളിങ് അവസരം ആവശ്യപ്പെട്ട് എൽ ഡി എഫ്
Untitled-1-30-680x450

തിരുവനന്തപുരത്ത് വോട്ടിങ് യന്ത്രത്തിൽ എൽഡിഎഫിന് രേഖപ്പെടുത്തുന്ന വോട്ട് ബിജെപിക്ക് വീഴുന്നതായി പരാതി. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ പുതിയവിള വാർഡിലെ ഒന്നാം നമ്പർ ബൂത്തിലാണ് സംഭവം. പരാതി ഉയർന്നതിനെത്തുടർന്ന് പോളിങ് ഒന്നരമണിക്കൂറോളം തടസ്സപ്പെട്ടു. 84 വോട്ടുകൾ രേഖപ്പെടുത്തിയ ശേഷമാണ് ഈ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പുതിയ വോട്ടിങ് യന്ത്രം എത്തിച്ച ശേഷമാണ് പോളിങ് പുനരാരംഭിച്ചത്.

ഈ വാർഡിലാണ് നിലവിലെ പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ മത്സരിക്കുന്നത്. സംഭവത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് അറിയിച്ച എൽഡിഎഫ്, നേരത്തെ വോട്ട് രേഖപ്പെടുത്തിയവർക്ക് റീ-പോളിങ് അവസരം നൽകണമെന്നും ആവശ്യപ്പെട്ടു.