pathirathri-680x450.jpg

വ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് പാതിരാത്രി. ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് റത്തീനയാണ്. ഇപ്പോഴിതാ റിലീസിന് മുൻപ് ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായിക. തിയേറ്ററിലെ വലിയ സ്ക്രീനിൽ തന്റെ സിനിമ വരുന്നത് സ്വപ്നം കണ്ട് നടന്ന തനിക്ക് ഇന്ന് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണെന്നും പാതിരാത്രി തനിക്ക് വെറുമൊരു സിനിമ മാത്രമല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണെന്നും റത്തീന കുറിച്ചു.

‘തിയേറ്ററിലെ വലിയ സ്ക്രീനിൽ എന്റെ സിനിമ വരുന്നത് സ്വപ്നം കണ്ടു നടന്ന ഒരാളാണ് ഞാൻ . എനിക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നാണ് ഇന്ന്. പുഴുവിന് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ ഇന്ന് റിലീസ് ആവുകയാണ്. പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല. നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണ്. നിങ്ങൾ തരുന്ന സ്നേഹവും പ്രോത്സാഹനവും വിലമതിക്കാനാവാത്തതാണ്. നിങ്ങൾ എല്ലാവരും സിനിമ തിയേറ്ററിൽ തന്നെ കാണണം. അഭിപ്രായങ്ങൾ അറിയിക്കണം. നിങ്ങൾ എല്ലാവരും കൂടെയുണ്ടാവണം’, റത്തീന കുറിച്ചു.

പുഴു എന്ന സിനിമയ്ക്ക് ശേഷം റത്തീന നിർമിക്കുന്ന ഒരു ത്രില്ലർ സിനിമയാണ് പാതിരാത്രി. U/A സർട്ടിഫിക്കറ്റോടെ തീയേറ്ററുകളിൽ എത്തുന്ന പുതിയ ചിത്രം പാതിരാത്രി ഒരു ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.ഇതിൽ
ജാൻസി, ഹരീഷ് എന്നീ പൊലീസ് കഥാപാത്രങ്ങളായാണ് നവ്യയും സൗബിനും എത്തുന്നത്. ഇവർക്കൊപ്പം സണ്ണി വെയ്‌നും, ആൻ അഗസ്റ്റിനും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഷാജി മാറാട് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷെഹ്നാദ് ജലാൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *