Home » Blog » kerala Max » എഫ് 4 ഇന്ത്യൻ ചാംപ്യൻഷിപ്പ്; ആദ്യ റൗണ്ടിൽ അരിസ് ക്രിയാക്കോവ് മുന്നിൽ
4
കൊച്ചി:  കോയമ്പത്തൂരിലെ കാരി മോട്ടോർ സ്പീഡ്‌വേയിൽ നടക്കുന്ന ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവൽ 2026ന്റെ എഫ് 4 ഇന്ത്യൻ ചാംപ്യൻഷിപ്പിലെ ആദ്യ റൗണ്ടിൽ അരിസ് ക്രിയാക്കോവിന് മിന്നും തുടക്കം. ആദ്യ രണ്ടു മത്സരത്തിൽ രണ്ടാം സ്ഥാനവും മൂന്നാം മത്സരത്തിൽ ഒന്നാമതുമായാണ് അരിസ് ക്രിയാക്കോവ് ആദ്യ റൗണ്ട് പൂർത്തിയയാക്കിയത്.  51 പോയിന്റുമായി ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഒന്നാമതാണ് ഈ ഓസ്‌ട്രേലിയക്കാരൻ.
ആദ്യ റേസിൽ ദക്ഷിണാഫ്രിക്കൻ താരം ലുവിവെ സാംബുദ്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ സിംഗപ്പൂരിന്റെ പതിനഞ്ചുകാരൻ ആരോൺ മേത്ത മൂന്നാം സ്ഥാനത്തെത്തി. 1 മിനിറ്റ് 5 സെക്കൻഡ് സമയത്തിനുള്ളിൽ ആദ്യ ലാപ്പ് പൂർത്തിയാക്കിയ ആരോൺ മേത്ത, ചാംപ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പോൾ ജേതാവെന്ന നേട്ടവും സ്വന്തമാക്കി.
മോട്ടോർ സ്പോർട്സ് മത്സരങ്ങളുടെ ആഗോള ഗവേണിംഗ് ബോഡിയായ ഇന്റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷന്റെ അംഗീകാരത്തോടെയാണ് എഫ് 4 ഇന്ത്യൻ ചാംപ്യൻഷിപ്പ് ഇന്ത്യയിൽ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *