എന്‍ ഊര് പൈതൃക ഗ്രാമം ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സന്ദര്‍ശിച്ചു. എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കൂടിയായ സബ് കളക്ടര്‍ അതുല്‍ സാഗറും ജീവനക്കാരും ഗവര്‍ണറെ സ്വീകരിച്ചു. ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള നെല്ല്കുത്ത്, വട്ടക്കളി, ഗോത്രഗാനങ്ങള് തുടങ്ങിയ കലാപരിപാടികള്‍ ആസ്വദിച്ച ഗവര്‍ണര്‍ എന്‍ ഊരിലെ കലാകാരന്മാരും ജീവനക്കാരുമായുമായി ആശയ വിനിയമനം നടത്തി. ഭാര്യ അനഘ അര്‍ലേക്കറും ഗവര്‍ണറോടൊപ്പമുണ്ടായിരുന്നു.
