Home » Blog » Kerala » എനിക്ക് മഞ്ജുവിനെ പോലെ അങ്ങനെ ചെയ്യാൻ താല്പര്യമില്ല: തുറന്ന് പറഞ്ഞ് രേണു സുധി
a1d64a77aeaa55c17f4221f48116eb7b75883e423823822d32b213ba8a11b863.0

മഞ്ജു വാര്യരുടെ ബൈക്ക് ട്രിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് രേണു സുധി പറഞ്ഞ കാര്യങ്ങളിപ്പോൾ ശ്രദ്ധനേടുകയാണ്. മഞ്ജുവിനെ പോലെ സോളോ ട്രിപ്പ് പോകാൻ ആ​ഗ്രഹമുണ്ടോ എന്നായിരുന്നു ഓൺലൈൻ മാധ്യമപ്രവർത്തകരുടെ ചോദ്യം. “അങ്ങനെ യാത്ര പോകാൻ ആ​ഗ്രഹമില്ല. അഭിമാനമാണ് മാം അങ്ങനെ ചെയ്തത്. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഒരു താല്പര്യവും ഇല്ല. ഷൂട്ടിന് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഒറ്റയ്ക്ക് പോയി മടുത്ത്. ഇനി തനിച്ച് ട്രിപ്പും കൂടി പോകാൻ എനിക്ക് വയ്യ”, എന്നായിരുന്നു രേണുവിന്റെ മറുപടി.

അതേസമയം, ദാനമായി നൽകിയ ഭൂമിയുമായി ബന്ധപ്പെട്ട് ബിഷപ്പും രേണുവും തമ്മിലുള്ള പ്രശ്നങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ രേണുവിന്റെ ഭാ​ഗത്തു നിന്നും ഉണ്ടായെന്നും താൻ നൽകിയ ഭൂമി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിഷപ്പ് കോടിയെ സമീപിക്കുകയും വക്കീൽ നോട്ടീസ് രേണുവിന് അയക്കുകയും ചെയ്തിരുന്നു. രേണുവിനും കിച്ചുവിനും എതിരെയാണ് പരാതി. തന്റെ പേരിൽ ആരും ഒന്നും തന്നിട്ടില്ലെന്നും മക്കൾക്കാണ് അതിന്റെ അവകാശമെന്നുമാണ് രേണു പറഞ്ഞത്. താന്‍ വീട് തന്നവര്‍ക്കെതിരെ ഒന്നും പറ‍ഞ്ഞിട്ടില്ലെന്നാണ് കിച്ചുവിന്‍റെ മറുപടി

 

 

/**for adding 05-02-2026*/