
കൊച്ചി: ആലിയ ഭട്ട് സ്ഥാപിച്ച പ്രകൃതി സൗഹൃദ വസ്ത്ര ബ്രാന്‍ഡായ എഡ്-എ-മമ്മ തങ്ങളുടെ പുതിയ ‘ഓട്ടം-വിന്റര്‍ വസ്ത്രശേഖരം വിപണിയിലിറക്കി. ‘ലോകം നമ്മുടേതാണ്’ എന്ന ആശയത്തിലധിഷ്ഠിതമായി തയ്യാറാക്കിയിരിക്കുന്ന ഈ ശേഖരം 14 വയസുവരെയുള്ള കുട്ടികള്‍ക്കായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രകൃതി, കളി, ഭാവന എന്നിവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയ വസ്ത്രങ്ങള്‍ കുട്ടികളുടെ ബാല്യകാലത്തിന്റെ വിവിധ ഘട്ടങ്ങളെയും അവരുടെ വളര്‍ച്ചയെയും പ്രതിഫലിപ്പിക്കുന്നവയാണ്.
കൊച്ചുകുട്ടികള്‍ക്കായി മൃഗങ്ങളുടെ പ്രിന്റുകളും കാല്‍മുട്ടുകളില്‍ മൃദുവായ പാച്ചുകള്‍ ചേര്‍ത്ത സുഖകരമായ വസ്ത്രങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്ന കുട്ടികള്‍ക്കായി കായികവിനോദങ്ങളില്‍ നിന്നും സാഹസികതകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളും ലഭ്യമാണ്. പെണ്‍കുട്ടികള്‍ക്കായി ലളിതമായ രൂപകല്‍പ്പനയും ആണ്‍കുട്ടികള്‍ക്കായി പ്രത്യേകതരം ജീന്‍സ് വസ്ത്രങ്ങളും ചേര്‍ത്താണ് ഈ പുതിയ വസ്ത്രശേഖരം തയ്യാറാക്കിയിരിക്കുന്നത്.
കുട്ടികളുടെ കൗതുകവും ഭാവനയും മനസ്സിലാക്കി സുഖകരവും പ്രായോഗികവുമായ രീതിയിലാണ് വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് സ്ഥാപക ആലിയ ഭട്ട് വ്യക്തമാക്കി. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് കുട്ടികള്‍ക്ക് പ്രിയപ്പെട്ടത് സൃഷ്ടിക്കുക എന്നതാണ് ബ്രാന്‍ഡിന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എഡ്-എ-മമ്മയുടെ ഔദ്യോഗിക വെബ്സൈറ്റിലും കൊച്ചി ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ നഗരങ്ങളിലെ വിപണനകേന്ദ്രങ്ങളിലും ഈ വസ്ത്രങ്ങള്‍ ലഭ്യമാണ്.
