Home » Blog » kerala Max » എംജി ഹെക്ടര്‍ സ്റ്റോം സീരീസ് എഡിഷനുകള്‍ പുറത്തിറക്കി
7

കൊച്ചി: ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ്യുവിയായ ഹെക്ടറിന്റെ ഹെക്ടര്‍ ബ്ലാക്ക്സ്റ്റോം, ഹെക്ടര്‍ സ്‌നോസ്റ്റോം എന്നീ ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ പുറത്തിറക്കി. കൂടുതല്‍ ആകര്‍ഷകമായ ഡിസൈനും ആധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയാണ് ഈ പ്രത്യേക പതിപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബ്ലാക്ക്സ്റ്റോം മോഡല്‍ പൂര്‍ണ്ണമായും കറുപ്പ് നിറത്തിലും സ്‌നോസ്റ്റോം മോഡല്‍ കറുത്ത മേല്‍ക്കൂരയോടുകൂടിയ വെളുത്ത നിറത്തിലുമാണ് ലഭ്യമാകുന്നത്. പുതിയ ഹെക്‌സ് ഗ്രില്‍, അലോയ് വീലുകള്‍, ചുവന്ന ബ്രേക്ക് കാലിപ്പറുകള്‍, പ്രീമിയം ബ്ലാക്ക് ഇന്റീരിയര്‍ എന്നിവ ഈ വാഹനങ്ങളുടെ പ്രധാന പ്രത്യേകതകളാണ്.

ഇരു മോഡലുകളും 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലും സിവിടി ഗിയര്‍ബോക്സ് അടങ്ങിയ 5 സീറ്റര്‍ ക്രമീകരണത്തിലുമാണ് എത്തുന്നത്. 14 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഐ-സൈ്വപ്പ് ആംഗ്യ നിയന്ത്രണ സംവിധാനം, 70-ലധികം കണക്റ്റഡ് ഫീച്ചറുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ സാങ്കേതിക സൗകര്യങ്ങള്‍ വാഹനത്തിലുണ്ട്. ഡീലര്‍ഷിപ്പിലൂടെ സൗജന്യമായി ലഭിക്കുന്ന സ്റ്റോം പാക്കേജും 3 വര്‍ഷത്തെ വാറന്റി ഉള്‍പ്പെടുന്ന സുരക്ഷാ പാക്കേജും ഇതിനോടൊപ്പം വാഗ്ദാനം ചെയ്യുന്നു. 19,99,800 രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഈ രണ്ട് ലിമിറ്റഡ് എഡിഷന്‍ എസ്യുവികളും ലഭ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *