കേരളത്തിലേക്ക് എത്തുന്നതും സംസ്ഥാനത്തിലൂടെ കടന്നുപോകുന്നതുമായ വിവിധ ദീർഘദൂര ട്രെയിനുകൾ സാങ്കേതിക കാരണങ്ങളാൽ മണിക്കൂറുകളോളം വൈകിയോടുന്നതായി റെയിൽവേ അറിയിച്ചു. ഉത്തരേന്ത്യയിൽ നിന്നുള്ള പല സർവീസുകളും ഒരു ദിവസത്തോളം വൈകിയാണ് ഓടുന്നത്. അതിനാൽ യാത്രക്കാർ റെയിൽവേയുടെ തത്സമയ സമയവിവരങ്ങൾ പരിശോധിച്ച ശേഷം മാത്രം സ്റ്റേഷനുകളിലേക്ക് പുറപ്പെടാൻ ശ്രദ്ധിക്കുക.
ഋഷികേശ് – തിരുവനന്തപുരം എക്സ്പ്രസ് 22 മണിക്കൂർ വൈകിയാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം രാജധാനി എക്സ്പ്രസ് 17 മണിക്കൂർ വൈകിയാണ് ഓടുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.20-ന് എറണാകുളം സൗത്തിൽ എത്തിച്ചേരേണ്ട ഇൻഡോർ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ട്രെയിൻ 16 മണിക്കൂർ വൈകിയാണ് ഓടുന്നത്. ഷാലിമാർ എക്സ്പ്രസ് രണ്ട് മണിക്കൂർ 30 മിനിറ്റും നേത്രാവതി എക്സപ്രസ് മൂന്ന് മണിക്കൂറും വൈകി ഓടുന്നു. പൂനെ – എറണാകുളം എക്സ്പ്രസ് 10 മണിക്കൂർ വൈകി ഓടുന്നു. ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് 5 മണിക്കൂർ 30 മിനിറ്റ് വൈകുന്നു. ഈ ട്രെയിനുകളിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ പുതുക്കിയ സമയത്തിനനുസരിച്ച് യാത്രയിൽ മാറ്റം വരുത്താൻ ശ്രെദ്ധിക്കുക.
