Home » Blog » Auto » ഈസി ടു ലവ്: പുത്തൻ ഫീച്ചറുകളുമായി സ്കോഡ കുഷാക്ക് വിപണിയിൽ
7

കൊച്ചി: മികച്ച മൂല്യവും സുരക്ഷയും ഡ്രൈവിംഗ് മികവും ഉറപ്പാക്കുന്നതിനോടൊപ്പം, അത്യാധുനിക യൂറോപ്യൻ സാങ്കേതികവിദ്യ ഇന്ത്യൻ വിപണിയിൽ കൂടുതൽ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ ഈ ജനുവരിയിൽ സ്കോഡ അവതരിപ്പിച്ച പുതിയ സ്കോഡ കുഷാക്ക് വിപണിയിലേക്ക് എത്തുന്നു. സെഗ്‌മെന്റിൽ ആദ്യമായി അവതരിപ്പിക്കുന്ന 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, റിയർ സീറ്റ് മസാജർ തുടങ്ങി നിരവധി അത്യാധുനിക സവിശേഷതകളുമായാണ് പുതിയ കുഷാക്ക്  വിപണിയിലെത്തുന്നത്. ലോകോത്തര നിലവാരമുള്ള യൂറോപ്യൻ എഞ്ചിനീയറിംഗും 5-സ്റ്റാർ സുരക്ഷയും ഇന്ത്യൻ റോഡുകളിൽ കൂടുതൽ ലഭ്യമാക്കുക എന്ന സ്കോഡ ഓട്ടോ ഇന്ത്യയുടെ തന്ത്രപ്രധാനമായ ലക്ഷ്യത്തിന് പുതിയ കുഷാക്ക് 1.0 TSI, 1.5 TSI മോഡലുകൾ കരുത്തുപകരുന്നു. സിഗ്നേച്ചർ, സ്‌പോർട്‌ലൈൻ, പ്രസ്റ്റീജ്, മോണ്ടെ കാർലോ എന്നീ അഞ്ച് ട്രിമ്മുകളിൽ ലഭ്യമായ പുതിയ കുഷാക് ക്ലാസിക്+, മാനുവൽ, റിയൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമായാണ് എത്തുന്നത്. ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ, ചെറി റെഡ് എന്നീ മൂന്ന് പുതിയ നിറങ്ങൾ ഉൾപ്പെടെ കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ബ്രില്യന്റ് സിൽവർ, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക് എന്നീ എട്ട് നിറങ്ങളിൽ ലഭ്യമാണ്.

“യൂറോപ്യൻ സാങ്കേതികവിദ്യ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രാപ്യമാക്കുകയാണ് സ്കോഡയുടെ ലക്ഷ്യം. സെഗ്‌മെന്റിൽ ആദ്യമായി എൻട്രി വേരിയന്റിൽ തന്നെ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ്, റിയർ സീറ്റ് മസാജർ തുടങ്ങിയവ ഉൾപ്പെടുത്തി ‘പണത്തിനൊത്ത മൂല്യം’ എന്ന സങ്കൽപ്പത്തിന് പുതിയ മാനം നൽകാൻ പുതിയ കുഷാക്കിന് സാധിക്കുന്നു. മികച്ച സുരക്ഷയും ഡ്രൈവിംഗ് മികവും സ്റ്റാൻഡേർഡായി ഉറപ്പാക്കുന്നതിലൂടെ പുതിയ കുഷാക്കും ഉടമസ്ഥർക്ക് അഭിമാനമായി മാറും.” സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.

പുതിയ കുഷാക്കിനൊപ്പം തടസ്സമില്ലാത്ത ഉടമസ്ഥാവകാശ അനുഭവം സ്കോഡ ഓട്ടോ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. 4 വർഷം അല്ലെങ്കിൽ 1,00,000 കി.മീ വാറന്റിയും, 4 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസും, 30,000 കി.മീ വരെ നാല് ലേബർ-ഫ്രീ സർവീസുകളും പാക്കേജിന്റെ ഭാഗമാണ്. കൂടാതെ, വാറന്റി 8-ാം വർഷം വരെ നീട്ടിയെടുക്കാനുള്ള സൗകര്യവും, പെയിന്റ്, കൊറോഷൻ എന്നിവയ്ക്ക് പ്രത്യേക വാറന്റിയും സ്കോഡ ഉറപ്പുനൽകുന്നു.